ചേര്‍ത്തല: സാംസ്‌കാരീക കേരളത്തെ അമ്പപ്പിക്കുന്ന ഒരു വാര്‍ത്ത ആലപ്പുഴയില്‍ നിന്ന്. പത്താംക്ലാസുകാരനായ തന്റെ വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി. അതും പത്തു വയസുള്ള കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്. ചേര്‍ത്തലയില്‍ നിന്നും ഞായറാഴ്ച മുതല്‍ കാണാതായ 40 കാരിക്കും പതിനാറുകാരനും വേണ്ടി പോലിസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നപ്പോള്‍ ഇരുവരും തിരുവനന്തപുരത്ത് വര്‍ക്കല ഭാഗത്ത് ഉള്ളതായി സൂചനകള്‍ കിട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇരുവരും ഒരുമിച്ച് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇരുവരുടേയും ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണ്. ഇവരുടെ ഫോണ്‍ പോലീസ് ട്രാക്ക് ചെയ്യുന്നുണ്ട്്. വര്‍ക്കല ഭാഗത്ത് നിന്നുമാണ് അവസാനമായി സിഗ്നല്‍ കിട്ടിയത്. വിവാഹമോചിതയും പത്തുവയസുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങി നല്‍കിയതായും മണിക്കൂറുകള്‍ ഇവര്‍ സംസാരിച്ചിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. പല ദിവസങ്ങളിലും വിദ്യാര്‍ഥി ടീച്ചറുമായി സംസാരിച്ചിരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പഠിക്കാനുള്ള സംശയം പറഞ്ഞു തരുന്നതാണെന്നായിരുന്നു കുട്ടിയുടെ മറുപടി.
വിവാഹിതയും പത്തു വയസുള്ള കുട്ടിയുമുള്ള അധ്യാപിക ഒളിച്ചോടിയത് പത്താം ക്ലാസുകാരനുമായി; കാരണം കേട്ടാല്‍ അമ്പരക്കും