
ജംഷദ്‌പുർ: കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടര്‍ അറസ്റ്റില്‍. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന്‍ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. പ്രതി കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെ പോലീസ് അറസ്റ്റു ചെയ്തു. യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി കുറ്റം സമ്മതിച്ചതായി ഈസ്റ്റ് സിങ്ക്ബുവം എസ്.പി പ്രശാന്ത് ആനന്ദ് അറിയിച്ചു. തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയും, പിന്നീട് മൃതദേഹം ഒരു സ്യുട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു.

ചയനികയെ കാണാത്തതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിര്‍സ പിടിയിലായത്. മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്‌കൂട്ടറില്‍ റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങിലാണ് ഉപേക്ഷിച്ചത്. സ്റ്റേഷന്‍ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്.
