
തിരുവല്ല: തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ യുവാവ് തീകൊളുത്തി. അയിരൂര്‍ സ്വദേശിനിയായ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജിയെ പോലീസ് അറസ്റ്റു ചെയ്തു.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതായിരുന്നു യുവതി. ബൈക്കില എത്തിയ അജിന്‍ യുവതിയ്ക്കുമേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതാണ് പ്രകോപനം.
