വിവാഹവാര്‍ഷികം, ജഗതിക്ക് സ്‌നേഹചുംബനവുമായി ഭാര്യ ശോഭ; ചിത്രം വൈറൽ

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹവാര്‍ഷികം, ജഗതിക്ക് സ്‌നേഹചുംബനവുമായി ഭാര്യ ശോഭ; ചിത്രം വൈറൽ

മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ 39-ാം വിവാഹവാര്‍ഷികം ആഘോഷിച്ച്‌ കുടുംബം. ജഗതിക്ക് സ്‌നേഹചുംബനം നല്‍കുന്ന ഭാര്യ ശോഭയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. ഇത് തന്‍റെ കാന്‍ഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകര്‍ത്തിയതെന്നും മകള്‍ പാര്‍വതി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ച് കുറിച്ചു.

https://www.facebook.com/parvathy.shone/posts/2634376606681516

1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്‍റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. കഴിഞ്ഞ വര്‍ഷം വിവാഹവാര്‍ഷിക ദിനത്തില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്നു.

0Shares