വിവാഹത്തിലേക്ക് എത്തിയത് ഏഴുവര്‍ഷം നീണ്ട സൗഹൃദം, ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കാറില്ല: നടി ശരണ്യ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹത്തിലേക്ക് എത്തിയത് ഏഴുവര്‍ഷം നീണ്ട സൗഹൃദം, ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കാറില്ല: നടി ശരണ്യ പറയുന്നു

വിവാഹശേഷം കുടുംബിനിയായ ശരണ്യ സന്തോഷവതിയാണ്. ഇത്തവണ കുടുംബത്തോടൊപ്പം തന്നെയാണ് ശരണ്യ ഓണം ആഘോഷിച്ചത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ശരണ്യ മനസ്സു തുറക്കുന്നു.
ഏഴ് വര്‍ഷം നീണ്ടുനിന്ന സൗഹൃദം വിവാഹത്തിലേക്ക് യാദൃശ്ചികമായി എത്തുകയായിരുന്നുവെന്ന് ശരണ്യ പറയുന്നു. പൊതു സുഹൃത്തായ ഇന്ദ്രജിത്ത് വഴിയാണ് ഞങ്ങള്‍ കണ്ടു മുട്ടിയത്.

ശരണ്യ അഭിനയിച്ച ‘കെമിസ്ട്രി’ എന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. വിജി തമ്പി സാറിന്‍റെ അനിയന്‍റെ മകനാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് ശരണ്യയെ എനിക്ക് പരിചയപ്പെടുത്തി. അതൊരു നല്ല സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു. അങ്ങനെ 7വര്‍ഷം നീണ്ട സൗഹൃദം ഒടുവില്‍ വിവാഹത്തിലെത്തിയെന്നും അരവിന്ദ് പറയുന്നു.

ഞങ്ങള്‍ക്കിടയിലുള്ള സംസാരത്തില്‍ ഗൗരവമുള്ള വിഷയങ്ങള്‍ കടന്നു വരാറുണ്ടായിരുന്നില്ല. എന്തായാലും എന്നെ കല്യാണത്തിന് വിളിക്കുമെന്ന് പുള്ളിക്കാരന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അത് ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഞാന്‍ വിചാരിക്കാറുണ്ടായിരുന്നു, ഏത് കാര്‍ക്കോടകനെയാണ് എനിക്ക് കിട്ടാന്‍ പോകുന്നത് എന്ന്, ശരണ്യ ചിരിയോടെ പറയുന്നു. രണ്ടുപേരുടെയും വീട്ടില്‍ കല്യാണം ആലോചിക്കാന്‍ തുടങ്ങിയ ശേഷം ഒരിക്കല്‍ അരവിന്ദിന്‍റെ ആലോചന വന്നെന്നും അങ്ങനെ വീട്ടുകാര്‍ തീരുമാനിച്ച് കല്യാണം നടത്തുകയായിരുന്നു എന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.

0Shares