വിവാഹത്തിന് മണിക്കൂറുകള്‍ മുന്‍പ് കാമുകനൊപ്പം വധു ഒളിച്ചോടി: തയ്യാറാക്കിയ സദ്യ വീട്ടുകാര്‍ എന്ത് ചെയ്തു എന്നറിയാം

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹത്തിന് മണിക്കൂറുകള്‍ മുന്‍പ് കാമുകനൊപ്പം വധു ഒളിച്ചോടി: തയ്യാറാക്കിയ സദ്യ വീട്ടുകാര്‍ എന്ത് ചെയ്തു എന്നറിയാം

കാട്ടക്കട: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ഒളിച്ചോടി യുവതി. വിളിച്ചുകൊണ്ടു പോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് വിവാഹത്തലേന്ന് യുവതി വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് അയല്‍വാസിയായ കാമുകന്‍ യുവതിയെ വിളിച്ചുകൊണ്ടു പോയതെന്ന് പോലീസ് പറയുന്നു. കല്യാണ ദിവസം രാവിലെ വധുവിനെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ വരന്‍റെ ബന്ധുക്കളെ അറിയിച്ചു.

വരന്‍റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി . വധുവിന്‍റെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി കാട്ടക്കട പോലീസില്‍ സമീപിക്കുകയും ചെയ്തു. ഇരുകൂട്ടരും പോലീസ് സ്റ്റേഷനിലെത്തി ചര്‍ച്ചകള്‍ നടത്തി പിരിഞ്ഞു. കട്ടയ്‌ക്കോടുള്ള പാരീഷ് ഹാളിലായിരുന്നു കട്ടയ്‌ക്കോട് സ്വദേശിനിയായ യുവതിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. 10.30നായിരുന്നു മുഹുര്‍ത്തം. യുവതി ഒളിച്ചോടിയതോടെ വിവാഹത്തിനായി ഒരുക്കിയ സദ്യ വയോജന മന്ദിരങ്ങളിലേക്ക് വീട്ടുകാര്‍ നല്‍കി.

0Shares