ന്യൂഡല്‍ഹി: വിവാഹത്തിനായി മതം മാറിയ യുവാവിനൊപ്പം പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് യുവതി സുപ്രീം കോടതിയെ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായ യുവതി പിന്നീട് മാതപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി തിങ്കളാഴ്ചയാണ് അംഗീകരിച്ചത്. ഫെബ്രുവരിയിലാണ് ഹിന്ദു ജൈന വിഭാഗത്തില്‍ പെട്ട 23 കാരിയെ വിവാഹം കഴിക്കാന്‍ 33 കാരനായ മുസ്ലിം യുവാവ് ഹിന്ദു മതം സ്വീകരിച്ചത്. മുഹമ്മദ് ഇബ്രാഹിം സിദ്ദിഖ് എന്ന ഇയാള്‍ ആര്യന്‍ ആര്യ എന്ന പേരും സ്വീകരിച്ചു. ഇരുവരും ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശികളാണ്. യുവതിയുടെ മാതാപിതാക്കളും മതസംഘടനയും യുവതിയെ തടഞ്ഞു വെച്ചിരിക്കുന്നുവെന്നാരോപിച് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 17 ന് യുവാവ് സുപ്രീം കോടതിയില്‍ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഫയല്‍ചെയ്തു.
എന്നാല്‍ വിവാഹം അംഗീകരിക്കുന്നുവെന്നും യുവാവിനൊപ്പം പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാണ് തനിക്കിഷ്ടമെന്ന് യുവതി കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇത് സ്വയമെടുത്ത തീരുമാനമാണെന്നും തന്നെയാരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. യുവതി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും തീരുമാനമെടുക്കാന്‍ പ്രാപ്തയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനൊപ്പം പോകാനിഷ്ടമില്ലെങ്കില്‍ യുവതിയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാമെന്ന് കോടതി വിധിച്ചു.
വിവാഹത്തിനായി മതം മാറിയ മുസ്ലിം യുവാവിന് യുവതി നല്‍കിയത് എട്ടിൻ്റെ പണി