വിവാഹം കഴിക്കാന്‍ പെണ്ണില്ലാതെ വലഞ്ഞ ആ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; സംഭവം സോഷ്യല്‍ മീഡിയ ഏറ്റടുത്തതോടെ ഏപ്രില്‍ 18നു സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹം കഴിക്കാന്‍ പെണ്ണില്ലാതെ വലഞ്ഞ ആ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; സംഭവം സോഷ്യല്‍ മീഡിയ ഏറ്റടുത്തതോടെ  ഏപ്രില്‍ 18നു സംഭവിച്ചത്

മഞ്ചേരി: സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയ വിവാഹപരസ്യത്തിലെ നായകന്‍ രഞ്ജിഷിന്റെ വിവാഹം കഴിഞ്ഞദിവസം ഗുരുവായൂരില്‍ വച്ച് നടന്നു. അധ്യാപികയായ സരിഗമയെ കണ്ടെത്തിയതും പരിചയപ്പെട്ടതും ഫേസ്ബുക്കിലൂടെ.
മുപ്പത്തിനാല് വയസ്സുകാരനായ രഞ്ജിഷ് എഴു വര്‍ഷമായിരുന്നു പെണ്ണുകാണാന്‍ തുടങ്ങിയിട്ട്. ജാതകത്തിലെ ചെറിയൊരു പ്രശ്നം കൊണ്ട് അതങ്ങ് നീണ്ടുപോയി. ജാതകം ശരിയായ ഇടങ്ങളിലൊക്കെ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരനെ മതി. എന്നാല്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി വിദ്യാസമ്പന്നയാകണമെന്നു മാത്രമായിരുന്നു രഞ്ജിഷിന്റെ ഡിമാന്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ 28 നാണ് രഞ്ജിഷ് മഞ്ചേരി തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇങ്ങനെയൊരു സ്റ്റാറ്റസിട്ടത്. ‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല. അന്വേഷണത്തിലാണ്. പരിചയത്തിലാരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം. ജോലി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍, ഡിമാന്റുകളില്ല. ഹിന്ദു, ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹം കഴിഞ്ഞ സഹോദരിയുമുണ്ട്.” ഒപ്പം ഫോണ്‍നമ്പരും നല്‍കി. ഒരുപക്ഷേ ഫേസ്ബുക്കിന്റെ ചരിത്രത്തിലാദ്യമായിട്ടായിരിക്കണം ഇങ്ങനെയൊരു വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഷെയറും ലാക്കുമായി സോഷ്യല്‍ മീഡിയയില്‍ ഈ മാട്രിമോണിയല്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയ അതങ്ങേറ്റെടുത്തതോടെ ഫേസ്ബുക്ക് തന്നെ രഞ്ജിഷിന് വധുവിനെ നല്‍കി. കഴിഞ്ഞ സെപ്റ്റംബറില്‍ രഞ്ജിഷിന്റെ അടുത്ത സ്റ്റാറ്റസെത്തി, ” വധുവിനെ കിട്ടി, പേര് സരിഗമ. അധ്യാപികയാണ്.” ഇന്ന് ഏപ്രില്‍ 18 ന് ഗുരുവായൂരില്‍ വച്ച് രഞ്ജിഷും സരിഗമയും വിവാഹിതരായി. സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തു. ” എന്നാല്‍ ബുധനാഴ്ച ‘ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു” ഒപ്പം സഹകരിച്ചവര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പള്ളിപ്പുറം പുത്തന്‍പുരക്കല്‍ വീട്ടില്‍ ശശിധരന്റെയും രാജലക്ഷ്മിയുടെയും മകളാണ് സരിഗമ.

0Shares