കണ്ണൂര്‍: പലര്‍ക്കും സ്വന്തം നാട്ടിലെ കുട്ടികളെ വിവാഹം ചെയ്യാനായിരുന്നു ഒരുകാലത്ത് ആഗ്രമുണ്ടായിരുന്നത്. അന്യസംസ്ഥാനത്തുനിന്ന് വിവാഹം കഴിക്കുന്നത് പലരും പേടിയോടെയാണ് കണ്ടിരുന്നത്. സംസ്ഥാനത്ത് പെണ്ണുകിട്ടാത്ത സാഹചര്യമെത്തിയപ്പോള്‍ മലയാളി യുവാക്കളുടെ ആഗ്രഹമൊക്കെ മാറ്റിവക്കേണ്ട അവസ്ഥയിലായി. ഇപ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ട്രെന്റ് ആയി വന്നിരിക്കുന്നത് കുടക് കല്യാണമാണ്. മാലി കല്യാണത്തില്‍ നിന്ന് ഒരു വ്യത്യാസമുണ്ട്. കുടകില്‍ നിന്ന് പെണ്‍കുട്ടികളെ യുവാക്കള്‍ കേരളത്തിലേക്കാണ് വിവാഹം കഴിച്ചുകൊണ്ടു വരുന്നത്. കണ്ണൂര്‍ കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് പെണ്ണുതേടി കുടകിലെത്തുന്നത്. കുടകിലെ സാമ്പത്തികം കുറഞ്ഞ വീടുകളിലെ പെണ്‍കുട്ടികളെയാണ് ഇങ്ങനെ വിവാഹം കഴിക്കുന്നത്. ജാതി, മതം, സാമ്പത്തിത്തിക സ്ഥിതി, സൗന്ദര്യം ഒന്നും ആരും നോക്കുന്നില്ല.
കുടകിലെ മടിക്കേരി, സുള്ള്യ, വീരാജ് പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അങ്ങനെ നിരവധി പെണ്‍കുട്ടികളാണ് അങ്ങനെ വിവാഹം കഴിച്ച് മലബാറിലേക്ക് വരുന്നത്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇരുനൂറിലേറെ കുടക് യുവതികളാണ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലയിലുള്ളവരുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടത്. മലബാറിലെ ചില വിവാഹ ബ്രോക്കര്‍മാരും കുടകിലെ ചില ബ്രോക്കര്‍മാരും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണിത്. വിവാഹ ദല്ലാളിന് 30,000 മുതല്‍ 50,000 വരെയാണ് കമ്മിഷന്‍. രണ്ടാംകല്യാണമായാലും കമ്മിഷന്‍ അതുതന്നെ. അതേസമയം, ഇത്തരം കുടക് വിവാഹങ്ങളില്‍ മിക്കവയും തട്ടിപ്പുകള്‍ സംഭവിക്കുന്നുവെന്നാണ് ഇരയായവര്‍ പറയുന്നത്.
വിവാഹം കഴിക്കാന്‍ നാട്ടില്‍ പെണ്ണില്ല; മലയാളി യുവാക്കള്‍ കുടകിലേക്ക്; കുടകിലെ പെണ്‍കുട്ടികളെ കെട്ടാന്‍ മലയാളി യുവാക്കളെ ആകര്‍ഷിക്കുന്ന കാരണങ്ങള്‍ ഇങ്ങനെ