ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന കെജരിവാളിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ഗോവയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അരവിന്ദ് കെജരിവാള്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഗോവയിലെ വോട്ടര്‍മാരോട് പണം വാങ്ങാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ നേരത്തെ കെജരിവാളിനെ കമ്മീഷന്‍ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് എതിരെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
