വിവാദ ഓഡിയോ: സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് ആഭ്യന്തര വകുപ്പ്.

  • Post category:news
  • Reading time:1 min read
You are currently viewing വിവാദ ഓഡിയോ: സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് ആഭ്യന്തര വകുപ്പ്.

തിരുവനന്തപുരം: വിവാദവാര്‍ത്തയുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ പൊതു ജനത്തോട് മാപ്പു പറഞ്ഞെങ്കിലും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും നടപടിയുമായി മുന്നോട്ട് പോകുമെന്നും ആഭ്യന്തര വകുപ്പ്. ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കാനാണ് നിര്‍ദ്ദേശം.

ഗൂഢാലോചന മുതല്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും കേസന്വേഷണത്തില്‍ യാതൊരുവിധ ഇടപെടലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

0Shares