തിരുവനന്തപുരം: വിവാദമായ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്താക്കി. അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച ഉത്തരവാണ് റദ്ദാക്കിയത്. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കുന്നതിനു ചില വിട്ടുവീഴ്ചകള്‍ ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
