വാഷിങ്ടണ്‍: ട്രംപിന്റെ സ്വന്തം ഇഷ്ടപ്രകാരം മുഖ്യ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച സ്റ്റീവ് ബാനണിനെ സമിതിയില്‍ നിന്നും ട്രംപ് പുറത്താക്കി. ട്രംപിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു മുഖ്യ സുരക്ഷാ ഉപദേഷ്ടാക്കളില്‍ ഒരാളായി ബാനണിനെ നിയമിച്ചതും. ബാനണിന്റെ നിയമനം തുടക്കത്തില്‍ തന്നെ വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. വൈറ്റ്ഹൗസിന്റെ നിര്‍ണായക പ്രതിരോധ, വിേദശ, സുരക്ഷ നയങ്ങളില്‍ രാഷ്ട്രീയം കുത്തിവെക്കുന്നതാണ് ബാനണിന്റെ നിയമനമെന്നായിരുന്നു വിമര്‍ശനം. 
അതേസമയം ട്രംപുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു ബാനണ്‍. ട്രംപിനെ അധികാരത്തിലെത്തിച്ച ആഗോളീകരണ വിരുദ്ധ-ദേശീയതവാദ നയത്തിന്റെ വക്താവായാണ് ബാനണ്‍ അറിയപ്പെടുന്നത്. ദേശീയ സുരക്ഷ സമിതിയില്‍ പതിവായി പെങ്കടുക്കുന്നവരുടെ കൂട്ടത്തില്‍നിന്നാണ് ബാനണിനെ നീക്കിയത്. സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കുടുതല്‍ ചുമതല നല്‍കുന്നതിന് ഉദ്യോഗസ്ഥരുടെ വകുപ്പുകള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സ്ഥാനം മാറ്റിയത് തരംതാഴ്ത്തല്‍ അല്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്