കൊച്ചി: ബി ഉണ്ണികൃഷ്ണന് – ദിലീപ് ചിത്രം ‘കോടതി സമക്ഷം ബാലന് വക്കീല്‍’ അടുത്തമാസം 18ന് പ്രദര്‍ശനത്തിന് എത്തും ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ വിയാകോം 18 ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്പനിയുടെ മലയാള സിനിമാ മേഖലയിലേക്കുള്ള ആദ്യ സംരഭം ആണ് ഈ ചിത്രം. മമ്ത മോഹന്‍ദാസ് ആണ് നായിക. പാസഞ്ചര്‍, മൈ ബോസ്, ടു കണ്ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു തമാശക്കഥയുമായി ഇരുവരും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എസ്റയിലൂടെ ശ്രദ്ധേയയായ പ്രിയ ആനന്ദും ഒരു വേഷം കൈകാര്യം ചെയ്യുന്നതായി അറിയുന്നു. ദിലീപ് വിക്കുള്ള വക്കില്‍ ആയിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ദിലീപ് വക്കീല്‍ ആയിട്ടാണ് വേഷമിടുന്നത്. വിക്ക് ഉള്ള വക്കീലിന്റെ വേഷമാണ് ദിലീപ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവാദങ്ങള്‍ക്കിടേ ദിലീപ് അഭിനയിച്ച ‘കോടതി സമക്ഷം ബാലന് വക്കീല്‍’ അടുത്തമാസം 18ന് പ്രദര്‍ശനത്തിന്