വില്പന കുത്തനെ ഇടിഞ്ഞു; പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ല; ടാറ്റാ നാനോ കാര്‍ നിര്‍മ്മാണം നിര്‍ത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വില്പന കുത്തനെ ഇടിഞ്ഞു; പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ല; ടാറ്റാ നാനോ കാര്‍ നിര്‍മ്മാണം നിര്‍ത്തുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന പേരില്‍ നിരത്തിലെത്തിയ ടാറ്റാ നാനോ അരങ്ങൊഴിയുന്നു. കമ്പനിയുടെ പ്രധാന ഡീലര്‍ഷിപ്പുകളില്‍ നാനോ കാറിന്റെ പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ല. വില്പന കുത്തനെ ഇടിഞ്ഞതോടെ ടാറ്റയുടെ നനന്ദിലെ പ്ലാന്റില്‍ ഉത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. ഒക്ടോബറില്‍ നാനോയുടെ വില്പന രണ്ടക്കത്തിലേക്കു കൂപ്പുകുത്തിയതാണ് ഉത്പാദനം കുറയ്ക്കാന്‍ കാരണം. ഓഗസ്റ്റില്‍ രാജ്യത്തെ 630 ഔട്ട്ലെറ്റുകളിലൂടെ 180 നാനോ കാറുകളാണ് ടാറ്റാ മോട്ടോഴ്‌സ് വിറ്റഴിച്ചത്. സെപ്റ്റംബറില്‍ ഇത് 124ഉം ഓക്ടോബറില്‍ 57ഉം ആണ്. 2.25 – 3.20 ലക്ഷം രൂപയാണ് നാനോയുടെ വില.

അതേസമയം നാനോയുടെ ഇലക്ട്രിക് മോഡല്‍ നാളെ വിപണിയില്‍ അവതരിപ്പിക്കും. ടാറ്റാ മോടോഴ്‌സും കോയന്പത്തൂര്‍ കമ്പനിയായ ജയന്‍ ഓട്ടോമോട്ടീവ്‌സും സംയുക്തമായാണ് ഇലക്ട്രിക് നാനോ നിര്‍മിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന രത്തന്‍ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്നു നാനോ. 2009ല്‍ വിപണിയിലെത്തിയ ഈ കുഞ്ഞന്‍ കാറിന് നിരവധി ആരാധകരെ നേടാനും കഴിഞ്ഞു.

0Shares