
ചെന്നൈ: തമിഴ് നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ മൃതദേഹം മറീനാ ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം തന്നെ അടക്കം ചെയ്തു. രാജാജി ഹാളിൽ നിന്നും വൈകിട്ട് നാലുമണിയോടെ വിലാപയാത്രയയാണ് മൃതദേഹം മറീന ബീച്ചിലേക്ക് കൊണ്ടുപോയത്. സംസ്‌കാരവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതക്കൊടുവിൽ കോടതിയാണ് മൃതദേഹം മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം അടക്കം ചെയ്യാൻ നിർദേശം നൽകിയത്.
പ്രതേകം അലങ്കരിച്ച വാഹനത്തിലാണ് കലൈഞ്ജറുടെ മൃതദേഹം രാജാജി ഹാളില്‍ നിന്നും മറീന ബീച്ചിലേക്ക് കൊണ്ടുപോയത്. സംസ്ക്കാരച്ചടങ്ങിനും വന്‍ സുരക്ഷ സന്നാഹം പോലീസ് ഒരുക്കി. പ്രിയ നേതാവിനെ അവസാനമായി കാണാന്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണ ജനങ്ങളും വിലാപയാത്ര കടന്നുപോകുന്ന ചെന്നൈ നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടുകയും അവസാന അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു.
സംസ്കാരം ചടങ്ങുകള്‍ നടന്ന മറീന ബീച്ചിൽ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. സി.ആര്‍.പി.എഫും കമാന്‍ഡോ വിഭാഗവും തമിഴ്നാട് പോലീസും ചേര്‍ന്നാണ് ഇവിടെ സുരക്ഷയൊരുക്കിയത്. പൊതുദർശനത്തിനുവെച്ച രാജാജി ഹാളിലേക്ക് ജനങ്ങള്‍ തള്ളിക്കയറുകയും ഇതിനിടെ മൂന്നുപേർ മരിക്കുകയും ചെയ്തു.
തിക്കിലും തിരക്കിലുംപെട്ടാണ് മൂന്നുപേർ മരിച്ചത്. നിരവധിപേർ പരിക്കുകളോടെ ആശുപത്രിയി ലാണ്. ഈ സാഹചത്തിലാണ് മറീന ബീച്ചില്‍ കുടുതല്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ് പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.