
ഹൈദരബാദ്: ബൈക്കില്‍ പാറിപറക്കുന്ന എല്ലാ ചെറുപ്പാക്കാര്‍ക്കും പേടിസ്വപ്‌നമാണ് പോലീസുകാര്‍. എന്നാല്‍ പോലീസിനും ഉണ്ടാവില്ലെ നല്ല ഒരു ബൈക്ക് കണ്ടാല്‍ അത് ഒന്ന് ഓടിച്ചു നോക്കാന്‍. ഇവിടെ യാത്രക്കാരന്റെ ബൈക്ക് ഒന്ന് ഓടിച്ചുനോക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഒരു പോലീസുകാരനാണ് പലരെയും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്. 18 ലക്ഷം രൂപ വിലയുള്ള ഡ്യുക്കാറ്റി ഡയവല്ലില്‍ ചുറ്റാനിറങ്ങിയ സോഹര്‍ അഹമ്മദ് എന്ന ബൈക്ക് യാത്രികന്റെ അനുഭവം ഒന്ന് വേറെതന്നെയായിരുന്നു.
ഹൈദരാബാദില്‍വെച്ച് ബൈക്കിലെത്തിയ രണ്ട് പോലീസുകാര്‍ സോഹറിനെ തടഞ്ഞു നിര്‍ത്തി വിലയും മൈലേജും തിരക്കി. എന്നാല്‍ അടുത്ത ചോദ്യം സോഹാറിനെ ഞെട്ടിച്ചുകളഞ്ഞു. ഓടിച്ചു നോക്കാന്‍ ബൈക്ക് ഒന്നുതരുമോ എന്നായിരുന്നു പോലീസുകാരന്റെ ചോദ്യം. തുടര്‍ന്ന് ബൈക്ക് ഓടിക്കുകയും നിരവധി ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ ബൈക്കില്‍ യാത്ര ചെയ്യുന്ന സൊഹറിന് ഇതൊരു വ്യത്യസ്തത അനുഭവമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.