വിമാനയാത്രയ്ക്കിടേ ശ്വാസതടസം; ആശുപത്രിയിലെത്തിച്ച നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വിമാനയാത്രയ്ക്കിടേ ശ്വാസതടസം; ആശുപത്രിയിലെത്തിച്ച നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് വിമാനയാത്രയ്ക്കിടെ ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു. ബംഗലൂരു-പട്ന ഇന്‍ഡിഗോ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ ഏഴരയോടെ ബംഗലൂരുവിലെത്തിയ വിമാനത്തില്‍ വെച്ച് കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ ഇറങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

0Shares