സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സക്കര്‍ബര്‍ഗിന് നേരേ ലൈംഗിക അതിക്രമം. ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവല്പ്‌മെന്റ് ഡയറക്ടറാണ് റാന്‍ഡി. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചുണ്ടായ അതിക്രമത്തെപ്പറ്റി റാന്‍ഡി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. വിമാനയാത്രക്കിടയില്‍ വച്ച് അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേപറ്റി വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അവര്‍ കുറിച്ചു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നും, അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കൂ എന്നൊക്കെ പറഞ്ഞ് സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു എന്ന് റാന്‍ഡി പറഞ്ഞു.
ഇതേത്തുടര്‍ന്ന് പരാതിയുമായി അവര്‍ അലാസ്‌ക എയര്‍ലൈന്‍സിനെ സമീപിക്കുകയായിരുന്നു. ഇതിനുശേഷം അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ ജീവനക്കാരെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തയായുള്ള വിവരം റാന്‍ഡിയെ അറിയിച്ചു. ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്തില്‍ വച്ച് ഫേസ്ബുക്ക് ഉടമയുടെ സഹോദരിക്കു നേരെ ലൈംഗികാതിക്രമം