വിമാനത്തില്‍ ഭക്ഷ്യവിഷബാധ: യാത്രക്കാര്‍ ആശുപത്രിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിമാനത്തില്‍ ഭക്ഷ്യവിഷബാധ: യാത്രക്കാര്‍ ആശുപത്രിയില്‍

ന്യൂയോര്‍ക്ക്: ദുബൈയില്‍ നിന്ന് അമേരിക്കയിലേക്കു പറന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരില്‍ 10 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച രാവിലെ 500 യാത്രക്കാരുമായി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്സ് ഫ്ലൈറ്റ് 203 എയര്‍ബസ് എ-388 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ പിടിച്ചിട്ടു. റണ്‍വേയിലെ പ്രത്യേക കേന്ദ്രത്തിലേക്ക് വിമാനം മാറ്റിയിട്ടാണ് രോഗബാധിതരെ ആംബുലന്‍സ് മാര്‍ഗം ആശുപത്രിയിലേക്കു മാറ്റിയത്.എയര്‍പോര്‍ട്ട് അതോറിറ്റി പൊലീസ് വിഭാഗം, യു.എസ് സെന്റര്‍ പോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്റേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് പ്രാഥമികനിഗമനം നേരത്തെ 100 പേര്‍ അസുഖ ബാധിതരായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇത്തരം വാര്‍ത്തകള്‍ വലിയ വേവലാതി സൃഷ്ടിച്ചിരുന്നു. അസുഖ ബാധിതരൊഴിച്ച് മറ്റു യാത്രക്കാരെയെല്ലാം പോകാനനുവദിച്ചു. സംഭവത്തെ കുറിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.

0Shares