വിമാനത്തില്‍ ആഗ്രഹിച്ച സീറ്റ് കിട്ടാത്ത ശിവസേന എം.പി ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു: എം.പിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്ത് എയര്‍ ഇന്ത്യ പകരം വീട്ടി.

  • Post category:news
  • Reading time:1 min read
You are currently viewing വിമാനത്തില്‍ ആഗ്രഹിച്ച സീറ്റ് കിട്ടാത്ത ശിവസേന എം.പി ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു: എം.പിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്ത് എയര്‍ ഇന്ത്യ പകരം വീട്ടി.

ന്യൂഡല്‍ഹി: ഡ്യൂട്ടി മാനേജരെ ചെരിപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദയ്ക്ക് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി യാത്രചെയ്യാന്‍ കഴിയില്ല. അതിനുപുറമെ, ഉദ്യോഗസ്ഥനെ അക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വിമാനം വൈകിപ്പിച്ചതിനും എം.പിക്കെതിരെ രണ്ട് പരാതികളും വിമാന കമ്പനി നല്‍കിയിട്ടുണ്ട്. സംഭവം പ്രത്യേക സമിതിയെക്കൊണ്ട് അന്വേഷിപ്പിച്ചശേഷമാണ് എം.പിയെ കരിമ്പട്ടികയില്‍പെടുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചത്. ഇതോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ രാജ്യത്തിനകത്തും, വിദേശത്തേക്കും സഞ്ചരിക്കാന്‍ ഇനി എം.പിക്ക് സാധിക്കില്ല.

കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്തില്‍വച്ച് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് എം.പി ജീവനക്കാരനെ മര്‍ദിച്ചത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്തശേഷം, ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടിവന്നതാണ് എം.പി രവീന്ദ്ര ഗെയ്ക്ക്വാദിനെ ക്ഷുഭിതനാക്കിയത്. യാത്രയ്ക്കിടയില്‍ ജീവനക്കാരോട് തട്ടിക്കയറിയ ഇദ്ദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിട്ടും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജീവനക്കാരന ചെരുപ്പുകൊണ്ടടിക്കുകയായിരുന്നു.

0Shares