പനജി: വിമാനത്തിനുള്ളിലിരുന്ന് പുക വലിച്ച യാത്രക്കാരന് പൊലീസ് കസ്റ്റഡിയില്. ക്രിസ്തുമസ് ദിനത്തിലാണ് സംഭവം. അഹമ്മദാബാദില് നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്ഡിഗോ ആര്ഇ947 വിമാനത്തിലാണ് സംഭവം നടന്നത്. ശുചിമുറിയില് നിന്ന് പുകവലിയുടെ ഗന്ധം ഉള്ളിലേക്ക് പടര്ന്നതോടെയാണ് ക്യാബിന് ക്രൂ ഇയാളെ പിടികൂടിയത്.
ഇന്ത്യയിലെ ആഭ്യന്തര വിമാനസര്വീസുകളില് പുകവലിക്കുന്നത് നിയമവിരുദ്ധമാണ്. വിമാനം ഗോവയിലെത്തിയ ഉടന് ഇയാളെ പൊലീസ് പിടികൂടി സി.ആര്.പി.എഫിന് കൈമാറി.കഴിഞ്ഞ ആഴ്ച വിസ്താര വിമാനത്തില് വച്ച് ഒരു യാത്രക്കാരന് പുകവിക്കണമെന്ന് ശഠിച്ചതിനെ തുടര്ന്ന് ഡല്ഹിയില് മൂന്ന് മണിക്കൂറോളമാണ് വിമാനം പിടിച്ചിട്ടത്.
വിമാനത്തിലിരുന്ന് പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര് കൈയോടെ പിടികൂടി