ന്യൂഡല്‍ഹി: വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന റണ്‍വേയിലേക്ക് ഇന്‍ഡിഗോ വിമാനം തിരിഞ്ഞു കയറിയത് വന്‍ ആശങ്കയ്ക്കു വഴി തെളിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. കൃത്യ സമയത്ത് തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഇടപെട്ടതിനാല്‍ വന്‍ ദുരന്തമൊഴിവായി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഒരു മണിക്കൂറോളം വ്യോമഗതാഗതം തടസ്സപ്പെട്ടു. ഇതിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണമാരംഭിച്ചു.
