വിമാനം തകർന്ന് വീണ് നിരവധിയാളുകൾ മരണപെട്ടു; 95 യാത്രക്കാരടക്കം വിമാനത്തിലുണ്ടായിരുന്നത് 100 പേർ

  • Post category:news
  • Reading time:1 min read
You are currently viewing വിമാനം തകർന്ന് വീണ് നിരവധിയാളുകൾ മരണപെട്ടു; 95 യാത്രക്കാരടക്കം വിമാനത്തിലുണ്ടായിരുന്നത് 100 പേർ

നുർ സുൽത്താൻ (കസാഖിസ്ഥാൻ): കസാഖിസ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം ബെക്ക് എയര്‍ വിമാനം തകർന്ന് വീണ് നിരവധിയാളുകൾ മരണപെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22 നാണ് അപകടം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമടക്കം 100 പേർ വിമാനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. അല്‍മാറ്റിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍ സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം എന്നാണ് റിപ്പോർട്ട്.

ഇതിനകം പത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധിയാളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടേക് ഓഫിന് ശേഷം നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയുന്നത്.

0Shares