വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യാപാര സമുച്ചയത്തിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വിമാന യാത്രക്കാരായ അഞ്ച് പേരാണ് മരിച്ചത്. എസന്‍ഡനില്‍ നിന്ന് കിങ് ഐലന്റിലേക്ക് പോയ സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.


വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടമായ വിമാനം വ്യാപര സമുച്ചയത്തിന് മുകളില്‍ ഇടിച്ചുകയറുകയായിരുന്നു.
വ്യാപാരസമുച്ചയം അടച്ചിട്ടിരിക്കുകയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍ വിമാനം തീഗോളമായി താഴേക്ക് പതിച്ചതിനാല്‍ വ്യാപാര സമുച്ചയത്തിനും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

0Shares