
രാജ്യം ഇന്ന് കടന്നുപോകുന്ന പ്രത്യേക അവസ്ഥകളില്‍ കേരളവും ത്രിപുരയും വേറിട്ട് നില്ക്കുമ്പോള് അതിന് കാരണം ഈ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ ആണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയാണ് ഉള്ളത്. ഇതിന് കാരണമായത് പാര്‍ട്ടിയുടെ തുടക്ക കാലത്തെ സമൂഹത്തിലെ പ്രശ്നങ്ങളിലെ ഇടപെടലുകളും സാംസ്ക്കാരിക മേഖലയിലെ സജീവമായ ആക്ടിവിസവും ആയിരുന്നു. കവികളും എഴുത്തുകാരും നാടകവും സിനിമയും എല്ലാം തന്നെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള സിനിമകളില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
കമ്മ്യൂണിസ്റ്റ് സിനിമകൾ എന്ന് പറയുമ്പോൾ അന്നും ഇന്നും മലയാളികൾക്ക് ഓർമ വരിക ലാൽ സലാം തന്നെയാകും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വ്യക്തമായി വരച്ച് കാണിച്ച സിനിമയായിരുന്നു ഇത്. നായകന്റെ ലക്ഷ്യവും അവരുടെ ചിന്താരീതികളും വളരെ വ്യക്തമായി വരച്ചു കാണിച്ച സിനിമകൾ. കമ്മ്യൂണിസ്റ്റ് സിനിമകളിലെ തീരാനഷ്ടം മുരളിയാണ്. അദ്ദേഹത്തിന്റെ പ്രസൻസ് ആ സിനിമകൾക്ക് ഊർജ്ജവും ചലനവും നൽകിയിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ് സിനിമ തന്നെയാണ് വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഇറങ്ങിയ ലാൽ സലാം. കെ. ആര്. ജി എന്റര്പ്രൈസസിന്െര ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് വേണു നാഗവള്ളി തന്നെയാണ്.
മോഹന്‍ലാലിന്റെ അഭിനയ ജവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലാല്‍ സലാം എന്ന ചിത്രത്തിലെ നെട്ടൂര്‍ സ്റ്റീഫന്‍. തന്റെ അച്ഛന്റെ ഓര്‍മകളില്‍ നിന്നാണ് ചെറിയാന് കല്പകവാടി ലാല്‍ സലാം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത്. വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജഗതി ശ്രീകുമാർ, ഗീത, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു രാഷ്ട്രീയ-കുടുംബ മലയാളചലച്ചിത്രമാണിത്. ‘ ഞാന്‍ സ ഹിച്ച ത്യാഗങ്ങളൊന്നും പാഴായി പോകാത്തതുകൊണ്ടാടാ നീയൊക്കെ ഇപ്പോഴും സഖാവ് ചമഞ്ഞ് നടക്കുന്നത്’ എന്നതുമുതല്‍ “ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങൾ ഒന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല” എന്നീ സംഭാഷണങ്ങള്‍ കാലത്തെ അതിജീവിച്ച് ഇന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു.
സഖാവ് നെട്ടൂരാന്‍ (മോഹന്‍ലാല്‍), സഖാവ് ടികെ ആന്റണി (മുരളി), സഖാവ് സേതുലക്ഷ്മി(ഗീത), എന്നീ മൂന്ന് കഥാപാത്രങ്ങള്‍ കേരള രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളായ സഖാവ് വര്‍ഗീസ് വൈദ്യന്, ടിവി തോമസ്, കെ ആര് ഗൗരി അമ്മ എന്നിവരെയാണ് പ്രതിനിധാനം ചെയ്തത്. രണ്ടു കാലഘട്ടങ്ങളിലായിട്ടാണ് കഥ നടക്കുന്നത്. കമ്മ്യുണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തിലാണ് കഥയുടെ ആദ്യ പകുതി. സ്റ്റീഫൻ നെട്ടൂരാനും (മോഹന്‍ലാല്‍), ഡി. കെയും (മുരളി), സേതുവും (ഗീത), ഉണ്ണിത്താനും (ജഗതി) മറ്റും ചേര്‍ന്ന് മേടയില്‍ ഇട്ടിച്ചന്റെ (മധു) വീടിനോട് ചേര്‍ന്നുള്ള പ്രസ് കേന്ദ്രീകരിച്ചു കമ്മ്യുണിസ്റ്റ് പ്രവർത്തനം നടത്തുന്നു. ഡി. കെയും സേതുവും പ്രണയത്തിലാണ്. പ്രമാണിയായ ഇട്ടിച്ചന്റെ മകള്‍ അന്നമ്മ (ഉർവശി)യുമായി സ്റ്റീഫൻ ഇഷ്ടത്തിലാവുന്നു. ഇതിനിടെ പാടത്തെ കൊയ്ത്തുമായി ബന്ധപ്പെട്ടു കമ്മ്യുണിസ്റ്റുകാരുമായി ഉണ്ടാവുന്ന അടിപിടിയില്‍ സ്ഥലത്തെ മറ്റൊരു പ്രമാണിയായ കേശവന് കൊല്ലപ്പെടുകയും പ്രതികളായി കണക്കാക്കപ്പെടുന്ന നെട്ടൂരാനും ഡി. കെയും സേതുവും ഒളിവില്‍ പോകുകയും ചെയ്യുന്നു. പക്ഷേ നാട്ടിലുള്ള കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരെ എല്ലാം ഇടിയന് കര്‍ത്തായുടെ (രാജന് പി. ദേവ്) നേതൃത്വത്തില്‍ പീഡിപ്പിക്കുന്നത് കാണുമ്പോള്‍ ഡികെയും നെട്ടൂരാനും പോലീസ് സ്റ്റേഷനില്‍ പോയി പിടികൊടുക്കുന്നു.
കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച ദിവസം മൂന്നു സഖാക്കള്‍ – നെട്ടൂര്‍ സ്റ്റീഫന്‍, ഡി. കെ. ആന്റണി, സേതുലക്ഷ്മി- ജയില്‍ മോചിതര്‍ ആകുന്നിടത്താണ് ‘ലാല്‍ സലാം’ തുടങ്ങുന്നത്. രണ്ടാം പകുതിയില്‍ സേതുവും ഡി. കെയും വിവാഹിതരാകുന്നു. ഇതിനിടെ ഒളിവു ജീവിതത്തിനിടെ ഡി. കെയ്ക്ക് തന്നില്‍ ഉണ്ടായ മകനുമായി സ്റെല്ല (രേഖ) വരുകയും, ഡി. കെ അവരെ കാര്യങ്ങള്‍ മനസ്സിലാക്കി പറഞ്ഞു വിടുകയും ചെയ്യുന്നു. സ്റെല്ലയെ ഡി. കെയുടെ അറിവോടെ നെട്ടൂരാന്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. തുടർന്നുണ്ടായ തിരഞ്ഞെടുപ്പില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പോറ്റി (കരമന) സാറിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുകയും ഡി. കെയും സേതുവും മന്ത്രിമാര്‍ ആകുകയും ചെയ്യുന്നു. നെട്ടൂരാന്‍ ഒരു കുഞ്ഞു ജനിച്ചു.
ജീവിതത്തെ നേരിടാനായി അയാള്‍ പാര്‍ട്ടിയില്‍ നിന്നും ലീവ് എടുത്തു അധ്വാനിച്ചു പണമുണ്ടാക്കാനായി പോകുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, നെട്ടൂരാന്‍ നെട്ടൂരാന്‍ മുതലാളി ആവുകയും സ്റെല്ലയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഡികെയും സേതുവും പിണങ്ങുകയും ചെയ്യുന്നു. അധികാരത്തിലെത്തിയതിനു ശേഷം പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും പുതു തലമുറ പാര്‍ട്ടി പ്രവർത്തകരുടെ അറിവില്ലായ്മയിലൂടെയും ഡികെയും സേതുവും തമ്മിലുള്ള പ്രശ്നങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നു. ഒടുവില്‍ അപകടത്തില്‍പ്പെട്ടു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഡി. കെ മരിക്കുന്നു. കുഴിമാടത്തില്‍ സ്റ്റീഫനും ഡി. കെയുടെ മകനും ഡികെയ്ക്ക് ലാല്‍ സലാം പറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ടി. കെ. വറുഗീസ് വൈദ്യൻ ജീവിതത്തിലുടനീളം വഴി മാറി സഞ്ചരിക്കുകയും ആരും കൈവെയ്ക്കാനറയ്ക്കുന്ന മേഖലകൾ തിരഞ്ഞെടുത്ത് മറ്റുള്ളവരെ അമ്പരപ്പിക്കുക യും ചെയ്ത മനുഷ്യനാണ്. കണ്ണു വൈദ്യനായി ജീവിതമാരംഭിച്ചവർഗീസ് വൈദ്യൻ കമ്മ്യൂണിസ്റ്റായ ശേഷം പ്രസാധകൻ , കരാറുകാരൻ , വ്യവസായി തുടങ്ങി നിരവധി സഞ്ചാര പഥങ്ങളിലൂടെ കറങ്ങിയ ശേഷം അക്കാലത്ത് കേരളത്തിൽ മറ്റാരും കൈവെക്കാൻ അറയ്ക്കുന്ന മേഖലയിലെക്ക് കടക്കാൻ ധൈര്യം കാണിച്ചു. ലാൽ സലാം എന്ന സിനിമയിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച നെട്ടൂർ സ്റ്റീഫൻ എന്ന കഥാപാത്രം വൈദ്യന്റെ ജീവിതത്തെക്കുറിച്ചായിരുന്നു.
