അര്‍ജന്റീന: അര്‍ജന്റീനയില്‍ കുട്ടികളടക്കംം 40ഓളം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ്സ് അപകടത്തില്‍ പെട്ട് 19 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മെന്‍ഡോസ പ്രവശ്യയില്‍ നിന്ന് ചിലിയിലേക്ക് പുറപ്പെടുമ്പോള്‍ അക്കൊന്‍കാഗ്വയില്‍ വെച്ചായിരുന്നു അപകടം. 16 പേര്‍ സംഭവസ്ഥലത്തുവെച്ചും മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

ബസിലുണ്ടായിരുന്ന 40 പേരില്‍ 32 പേര്‍ അര്‍ജന്റീനക്കാരാണ്. ഇതില്‍ മൂന്ന് കുട്ടികളും, നാല് ചിലിക്കാരും,ഒരു കൊളമ്പിയനും ഒരു ഹെയ്തിയനുമാണ് ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍മാരെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രവിശ്യയിലെ അറ്റോര്‍ണി ജനറല്‍ അറിയിച്ചു.