വിനോദ സഞ്ചാരികളുമായി ട്രക്കിംഗ് നടത്തിയ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞു;13 പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing വിനോദ സഞ്ചാരികളുമായി ട്രക്കിംഗ് നടത്തിയ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞു;13 പേര്‍ക്ക് പരിക്ക്

തൊടുപുഴ: വാഗമണ്‍ ഉളുപ്പൂണിയില്‍ വിനോദ സഞ്ചാരികളുമായി ട്രക്കിംഗ് നടത്തുകയായിരുന്ന ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്. കോട്ടയം, മുവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ കോട്ടമല സ്വദേശി സുരേഷ് കുമാര്‍, സയന്‍ (18), സെലിന്‍ (16), ജേക്കബ് (11), ആന്‍ മരിയ (18), ഇഷിത (15), മിലി (17), അഞ്ജലി (21), ലോഹിബ് (18), തോമസ് (17), നേഹ (19), ലയന (20), മരിയ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. ഉളുപ്പൂണിയില്‍ നിന്നും സമീപത്തെ കവന്ത എന്ന സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.


മലമുകളില്‍ നിന്ന് ഇറങ്ങി ഉളുപ്പൂണി വഴിയാണ് കവന്തക്ക് പോകേണ്ടത്. എന്നാല്‍, അതിനു പകരം ഇവര്‍ ഒഫ് റോഡ് ട്രക്കിംഗ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കാറുള്ള കുത്തനെ ഇറക്കവും തിരിവുകളുമുള്ള പാത സഞ്ചാരികള്‍ തിരഞ്ഞെടുക്കുകയായിരുന്നു. തലേന്ന് രാത്രി പെയ്ത മഴ മൂലം റോഡ് തെന്നിയാണ് കിടന്നിരുന്നത്. കുത്തനെയുള്ള ഇറക്കമിറങ്ങി വരുന്നതിനിടെ കുറേദൂരം നിരങ്ങി നീങ്ങിയ ജീപ്പ് മറിയുകയായിരുന്നു. ചിലര്‍ പുറത്തേക്ക് തെറിച്ചു വീണു. ഇവര്‍ക്കാണ് കൂടുതലും പരിക്കേറ്റത്. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളില്‍ എത്തിച്ചത്. സുരേഷ് കുമാറിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കളക്ടറേറ്റിന് സമീപം പഴയപറമ്പില്‍ സയന്‍ , സെലിന്‍ , ജേക്കബ് , ആന്‍ മരിയ , ഇഷിത, മിലി, അഞ്ജലി, ലോഹിബ് , തോമസ്, നേഹ, ലയന , മരിയ എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഗമണ്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

0Shares