
രാം കുമാര്‍
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര താളുകളിലേക്ക് സംഘികൾ വിദഗ്ദ്ധമായി കുമ്മനടിപ്പിച്ച ആൾ ആണ് വി. ഡി സവർക്കർ എന്നും, അല്ല ഇന്ത്യ കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര സേനാനിയാണ് ഇദ്ദേഹം എന്നുമുള്ള ചർച്ചയാണല്ലോ നടക്കുന്നത്.
സവർക്കറുടെ ചരിത്രം തുടങ്ങുന്നത് 1893 ലാണ്. 1893 മുതൽ 1947 വരെ അന്നത്തെ ബോംബയിൽ ഒന്നിന് പുറകെ മറ്റൊന്നായി ഹിന്ദു മുസ്ലിം വർഗീയ കലാപങ്ങളുടെ ഘോഷയാത്രയായിരുന്നു.1893 ല്‍ 14 വയസ്സുണ്ടായിരുന്ന സവർക്കർ അന്ന് ഒരു കൂട്ടം വിദ്യാർഥികളെയും കൂട്ടി അടുത്തുള്ള പള്ളി ആക്രമിച്ചു. അന്നുമുതലാണ് സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടം ആരംഭിക്കുന്നത്. ഇത് വെറും ആരോപണമല്ല അദ്ദേഹത്തിന്റെ തന്നെ (അദ്ദേഹം തന്നെ എഴുതിയ) ജീവചരിത്രത്തിൽ ഉള്ളതാണ്. ഈ കാലയളവിലൊന്നും വിദ്യാർഥികലെ സംഘടിപ്പിച്ച് വര്‍ഗ്ഗീയ കലാപം നടത്തി എന്നതല്ലാതെ ബ്രിട്ടീഷ് സർക്കാരിനെതിരെ എന്തെങ്കിലും സമരം നടത്തിയതായി ചരിത്രത്തിൽ എവിടെയുമില്ല. (ചിലപ്പോൾ ഞാൻ കാണാത്തതാകും, കണ്ടവർ ബുക്ക് quote ചെയ്താൽ തിരുത്താൻ തയ്യാർ)
അവിടെന്നു അദ്ദേഹം ലണ്ടനിൽ പഠിക്കാൻ പോയി. അവിടെ വെച്ചാണ് ആന്റമാനിലെ സെല്ലുലാർ ജയിലിൽ എത്തിയ സംഭവം നടക്കുന്നത്. അതാണല്ലോ ഇദ്ദേഹത്തെ സ്വാതന്ത്ര്യ സമര സേനാനി ആക്കിയത്. ഏതൊരു മിടുക്കനായ വിദ്യാർഥിയെയും പോലെ 1906 ൽ സവർക്കർ ലണ്ടനിൽ നിയമം പഠിക്കാൻ വേണ്ടിയുള്ള സ്‌കോളർഷിപ്പിന് അപേക്ഷിച്ചു. അതിന് പ്രകാരം ശ്യാമജി കൃഷ്ണ വർമ്മ ഇദ്ദേഹത്തെ സ്പോൺസർ ചെയ്‌യാൻ തയ്യാറായി. അങ്ങെനെ ഇദ്ദേഹം ലണ്ടനിൽ നിയമം പഠിക്കാൻ എത്തി. അവിടെ വെച്ച് ലണ്ടനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ കൂട്ടി ഇദ്ദേഹം Free India Society എന്ന സംഘടന രൂപീകരിച്ചു. സ്വാതന്ത്രിയ സമരത്തില്‍ ഇതിന്‍റെ പങ്കിനെക്കുറിച്ച് വലിയ വിവരങ്ങള്‍ ലഭ്യമല്ല.
സവർക്കറെ ആന്റമാനിലെ ജയിലിൽ എത്തിക്കുന്ന സംഭവം നടക്കുന്നത് ബോംബെയിലാണ്. ഈ സമയത്തു സവർക്കർ ലണ്ടനിൽ നിയമ വിദ്യാർഥി ആയിരുന്നു. ലണ്ടനിൽ പോകുന്നതിനു മുന്നേ സവർക്കരും അദ്ദേഹത്തിന്റെ സഹോദരനും മിത്ര മേള എന്ന സംഘടനയിലെ അംഗങ്ങൾ ആയിരുന്നു. ഇതാണ് പിന്നീട് അഭിനവ് ഭാരത് ആയി മാറിയത്. സവർക്കറുടെ സഹോദരനെ പോലീസ് ബോംബുമായി പിടികൂടുകയും ആന്റമാനിലേക്കു നാടുകടത്തുകയും ചെയ്തു. ശിക്ഷ വിധിച്ച ജഡ്ജിയെ സവർക്കറുടെ സഹോദരന്റെ കൂട്ടുകാർ 1909 December 29, നു വെടിവെച്ചു കൊന്നു. അറസ്റ്റ് ചെയ്തവരുടെ കയ്യിൽ നിന്നും സവർക്കറുടെ കത്ത് പിടിക്കുകയും, വെടി വെച്ച് കൊല്ലാനുള്ള തോക്ക് നൽകിയത് സവർക്കാരാണ് എന്ന അനുമാനത്തിലേക്കു പോലീസ് എത്തുകയും ചെയ്തു. ഇന്ത്യയിൽ നിന്നും പോലീസ് ഫോൺ ചെയ്തു ലണ്ടനിൽ ഇത് അറിയിച്ചു അങ്ങനെ സവർക്കർ ലണ്ടൻ പൊലീസിന് മുന്നിൽ 1910 മാര്‍ച്ച് 13 നു കീഴടങ്ങി.കുറ്റം സ്ഥാപിക്കുവാൻ വേണ്ട യാതൊരു തെളിവും ഇല്ലായിരുന്നിട്ടു കൂടെ ലണ്ടനിൽ നിന്നും അദ്ദേഹത്തെ ഇന്ത്യയിൽ എത്തിക്കുകയും ആന്റമാനിലേക്കു നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. അങ്ങനെ ജൂലൈ 4, 1911 നു അദ്ദേഹം ആന്റമാൻ ജയിലിൽ എത്തി.
ഈ കേസിൽ ലണ്ടനിൽ നിന്നും അറസ്റ്റ് ചെയ്തു ഇന്ത്യയിലേക്ക് കൊണ്ട് വരും വഴി കപ്പൽ ഫ്രാൻസിലെ ഒരു തുറമുഖത്തിൽ അല്പസമയം നിർത്തി. സവർക്കർ ആ കപ്പലിൽ നിന്നും അതി വിദഗ്ദ്ധമായി രക്ഷപ്പെട്ടൂ, പക്ഷെ ഉടനെ തന്നെ ബ്രിട്ടീഷ് കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ഈ സമയം ഫ്രാൻസിൽ രാഷ്ട്രീയ അഭയം നേടാൻ കോടതിയെ സമീപിച്ചു എങ്കിലും കോടതി ഇത് നിരസിച്ചു.
ആന്റമാന്‍ ജയിലിൽ എത്തി ഒരു മാസം തികയുന്നതിനു മുന്നേ തന്നെ സവർക്കർ അദ്ദേഹത്തിന്റെ ആദ്യത്തെ മാപ്പപേക്ഷ എഴുതി. പക്ഷെ അത് നിരസിക്കപ്പെട്ടൂ. 1913 ൽ അടുത്ത മാപ്പപേക്ഷ എഴുതി. ഇതിൽ അദ്ദേഹം ജയിൽ അധികൃതർ തന്നോട് കാണിക്കുന്ന അവഗണനയെ കുറിച്ചും ക്രൂരതകളെ കുറിച്ചുമാണ്.. അതായത് കൂട്ട് പ്രതികൾക്കെല്ലാം സുഖമാണ്, എനിക്ക് മാത്രമാണ് ഇവിടെ കഷ്ടപ്പാട് എന്നൊക്കെ. അടുത്ത മാപ്പപേക്ഷയിൽ വിപ്ലവകാരികളായ ചെറുപ്പക്കാരെ ഉപദേശിച്ചു നേർവഴിക്കു കൊണ്ട് വരാം എന്ന് പറയുന്നു. 1920 ൽ എഴുതിയ നാലാമത്തെ മാപ്പപേക്ഷയിൽ താനും തന്റെ സഹോദരനും ഇനി മേലാൽ ഒന്നും ചൈയ്യില്ല എന്ന് സത്യം ചെയ്തു തരാം എന്നൊക്കെ പറയുന്നുണ്ട്.
ഒരുപാട് മാപ്പപേക്ഷകൾക്കു ശേഷം ദയ തോന്നിയ ബ്രിട്ടീഷ് സര്‍ക്കാര്‍, ആന്റമാൻ ജയിലിൽ ഇദ്ദേഹത്തെ 1921 ൽ ഇന്ത്യയിലെ രത്നഗിരി ജയിലേക്കു മാറ്റുന്നു. പിന്നീട് രത്നഗിരി വിട്ടു പുറത്തു പോകില്ല എന്നും ഇനി മേലാൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ല എന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ 1924 ൽ സവർക്കറെ ജയിലില്‍ നിന്നും മോചിപ്പിച്ചു. ജയിലിൽ നിന്നും പുറത്തു വന്ന സവർക്കർ താൻ ബ്രിട്ടീഷ് സര്‍ക്കാരിന് കൊടുത്ത ഉറപ്പു പൂര്‍ണ്ണമായും പാലിച്ചു. നല്ല നടപ്പിൽ സന്തുഷ്ടരായ ബ്രിടീഷ് ഭരണകൂടം, 1937 ൽ സവര്‍ക്കര്‍ക്ക് ഏര്‍പ്പെടുത്തിയ കർശന ഉപാധികളിൽ ഇളവ് നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം ഹിന്ദു മഹാ സഭയുടെ പ്രസിഡന്റ് ആയി.
ജയിലിൽ നിന്നും ഇറങ്ങി സ്വാതന്ത്ര്യം കിട്ടിയ 1947 വരെ ഇദ്ദേഹം എന്തെങ്കിലും രാഷ്ട്രീയ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതായി ചരിത്ര രേഖകൾ ലഭ്യമല്ല (ചിലപ്പോൾ ഞാൻ കാണാത്തതാകും, കണ്ടവർ ബുക്ക് quote ചെയ്താൽ തിരുത്താൻ തയ്യാർ) സവര്‍ക്കറുടെ ചരിത്രം പരിശോദിച്ചാല്‍ ലണ്ടനില്‍ പഠിക്കാന്‍ പോയ കാലത്ത് Free India Society രൂപീകരിച്ചു എന്നതൊഴിച്ചാല്‍ വേറെ സ്വാതന്ത്രിയത്തിനു വേണ്ടി വേറെ എന്തെങ്കിലും ചെയ്തതായി രേഖകള്‍ ഇല്ല. അദ്ദേഹത്തിന്‍റെ ജീവചരിത്രപ്രകാരം ചില വിഷയങ്ങളെ യാതൊരു രേഖകളുടെയും പിന്‍ബലമില്ലാതെ പര്‍വതീകരിച്ചു കാണിച്ചിട്ടുണ്ട് എന്നതല്ലാതെ കൃത്യമായ വിവരങ്ങളൊന്നും ഇല്ല. ഒരു സ്വയം പൊങ്ങി പുസ്തകം ആണ് അത്.
