കൊച്ചി: മാര്‍ച്ച് അവസാനവാരം റിലീസ് ചെയ്യുന്ന ലാല്‍ ജൂനിയര്‍ ചിത്രം ഹണി ബീ ടു ഓഡിയോ ലോഞ്ചില്‍ വിനായകന്റെ മാസ് എന്‍ട്രി. ഗോകുലം പാര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിലേക്കാണ് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍ കയ്യടികളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ വിനായകന്‍ താരസമ്പന്നമായ വേദിയിലെത്തി. ഹണി ബീ ടു നിര്‍മ്മാതാവ് ലാല്‍ ആണ് വിനായകനെ ആലിംഗനം ചെയ്ത് സ്വീകരിച്ചത്. ജയസൂര്യ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതിന് ശേഷം വിനായകന് സിനിമാ ലോകത്ത് നിന്ന് ലഭിച്ച ആദ്യ സ്വീകരണമായിരുന്നു ഹണി ബീ ഓഡിയോ ലോഞ്ചിലേത്.

വിനായകനെ പൊന്നാടയണിയിക്കണം എന്ന് ലാലേട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയെന്ന് ജയസൂര്യ പറഞ്ഞു.
വര്‍ഷങ്ങളായുള്ള ബന്ധമാണ് വിനായകനുമായുള്ളത്. സംസ്ഥാന അവാര്‍ഡിന് മുമ്പ് വിനായകനെ മികച്ച നടനായി ആദ്യമായി ആദരിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സിബി മലയില്‍, വൈശാഖ്, ശ്രീനിവാസന്‍, ലെന, ആസിഫ് അലി, ബാബുരാജ്, സംഗീത സംവിധായകന്‍ ദീപക് ദേവ്, രമ്യാ നമ്പീശന്‍, ഹരിശ്രീ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.