വിനയ് ഫോര്‍ട്ട്, ശ്രിന്ദ, അനുമോള്‍; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing വിനയ് ഫോര്‍ട്ട്, ശ്രിന്ദ, അനുമോള്‍; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വെടി വഴിപാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ശംഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ ടൊവിനോ തോമസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തന്‍റെ ആശംസ അറിയിച്ച് കൊണ്ടായിരുന്നു ടൊവിനോയുടെ പോസ്റ്റര്‍ പ്രകാശനം.

https://www.facebook.com/ActorTovinoThomas/photos/a.659199257443432/3045196208843713/?type=3

ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ എന്ന രൂപത്തിലാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഇത് ഒരു സാമൂഹ്യ ആക്ഷേപ ചിത്രമാണ്.ചിത്രത്തില്‍ ശ്രിന്ദയും അനുമോളുമാണ് നായികമാര്‍. മധുപാല്‍,സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്‍, ടിനിടോം , അലന്‍സിയര്‍ സുനില്‍ സുഖദ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് നിര്‍മ്മാണം. നംവബറില്‍ പ്രദര്‍ശനത്തിനെത്തും.

0Shares