വിധി ബലാത്സംഗം പോലെ; തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണം; ഹൈബി ഈഡൻ എം.പിയുടെ ഭാര്യ അന്ന ലിന്‍ഡയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിധി ബലാത്സംഗം പോലെ; തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണം; ഹൈബി ഈഡൻ എം.പിയുടെ ഭാര്യ അന്ന ലിന്‍ഡയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

എറണാകുളം എം.പിയായ ഹൈബി ഈഡന്‍റെ ഭാര്യ അന്ന ലിന്‍ഡയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കൊച്ചിയില്‍ പെയ്ത മഴയും അതിനോടൊപ്പം ഉണ്ടായ വെള്ളപൊക്കവുമാണ് അന്ന ലിന്‍ഡ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. എന്നാല്‍, എഴുതിയ വാക്കുകള്‍ കുറച്ചുകൂടി പോയെന്ന് മാത്രം.

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നും അന്ന ലിന്‍ഡ കുറിച്ചു. വീടിന് അകത്ത് വെള്ളം കയറിയ ചിത്രങ്ങള്‍ക്ക് ഒപ്പമായിരുന്നു അന്ന ലിന്‍ഡ ഈഡന്‍റെ വിവാദ കുറിപ്പ്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രളയസമാനമായിരുന്ന വെള്ളക്കെട്ടായിരുന്നു രൂപപെട്ടത്. വെള്ളക്കെട്ടില്‍ എറണാകുളം എം.പി ഹൈബി ഈഡന്‍റെ വീടിന്‍റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങി.

വീടിന്‍റെ ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും, ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എം.പി ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതായിരുന്നു അന്ന ലിന്‍ഡ ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ബലാത്സംഗത്തെ മഹത്വവത്കരിക്കുന്നുവെന്ന് വാപകമായി വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ അന്ന ലിന്‍ഡ ഈഡന്‍ പോസ്റ്റ് പിന്‍വലിച്ചു.

0Shares