
ജെ.എൻ.യുവിൽ ഇന്നലെ രാത്രി നടന്ന അക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2737664409658705/?type=3
ജവഹർലാൽ നെഹ് റു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണെന്നും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എ. ബി. വി. പി ക്കാർ തയാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ജെ.എൻ.യുവിൽ എ.ബി.പി.വി ഗുണ്ടകൾ നടത്തിയ അക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റിരുന്നു.
