
മാനന്തവാടി മേരി മാതാ കോളേജില്‍ നടന്ന സംഭവത്തില്‍ ടോവിനോയ്ക്കെതിരെ കെ.എസ്. യു പരാതി നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡനന്റ് പി. എ മുഹമ്മദ് റിയാസ്.

സ്വന്തം പ്രതിഛായയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ പല താരങ്ങളും മൗനം പാലിച്ചപ്പോള്‍, ജാമിയ- ജെ.എന്‍.യു സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാറിനെതിരെ പരസ്യമായി സധൈര്യം പ്രതികരിച്ച ഒരു കലാകാരനെ വേട്ടയാടാന്‍ ശ്രമിക്കുമ്പോള്‍ ആരാവും അന്തിമഗുണഭോക്താവ് എന്നറിയാന്‍ കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ ഇടം പിടിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ കോളേജിലെ പരിപാടിക്കിടെ ടോവിനോ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പി. എ മുഹമ്മദ് റിയാസ്. തന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ടോവിനൊയെ പിന്തുണച്ച് പി. എ റിയാസ് പോസ്റ്റ് ഇട്ടത്.
https://www.facebook.com/PAMuhammadRiyas/posts/1364500023752602
