കൊച്ചി: ലക്കടി ലോ കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് ഡയറി അപൂര്‍ണ്ണമാണെന്നും കൃഷ്ണദാസിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്തിനാണ് എന്നും ചോദിച്ച് കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കുറ്റാരോപിതനായ ആള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാ പരമായ അവകാശങ്ങളൊന്നും തന്നെ കൃഷ്ണദാസിന് ലഭിച്ചില്ലെന്നും പരാതിക്കാരന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

കോടതിയുടെ ഈ വിധി ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ വകുപ്പുണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൃഷ്ണദാസിന്റ അറസ്റ്റ് നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയത്. കേസ് ഡയറിയില്‍ മതിയായ തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.