വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം: വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ അക്രമം.

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം: വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ അക്രമം.

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കായംകുളത്തെ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് വലയം ഭേദിച്ച് അകത്തു കടന്ന പ്രവര്‍ത്തകര്‍ കോളേജ് അടിച്ചു തകര്‍ത്തു. കോളേജ് ചെയര്‍മാനും ബി.ഡി.ജെ.എസ് നേതാവുമായ സുഭാഷ് വാസുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാനേജ്‌മെന്റിന്റെ മാനസിക പീഡനം ആരോപിച്ച് ഏപ്രില്‍ എട്ടിനാണ് രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആര്‍ഷ് കോളേജ് ഹോസ്റ്റലില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഗണേശിനെ ഒന്നാം പ്രതിയാക്കിയും സുഭാഷ് വാസുവിനെ രണ്ടാം പ്രതിയാക്കിയും പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആശുപത്രിയില്‍ പോയത് രണ്ടാം പ്രതിയായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്.

0Shares