വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നവര്‍ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ കൊ​ല്ലുന്നു; ജെ.എന്‍.യു മുഖംമൂടി ആക്രമണത്തില്‍ പ്രിഥ്വിരാജ്

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നവര്‍ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ കൊ​ല്ലുന്നു; ജെ.എന്‍.യു മുഖംമൂടി ആക്രമണത്തില്‍ പ്രിഥ്വിരാജ്

ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മു​ഖം​മൂ​ടി ഗു​ണ്ടാ​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ് രം​ഗ​ത്ത്. ക​ലാ​ല​യ​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വി​ദ്യാ​ർ​ത്ഥി​ക​ളെ അ​ക്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.ഹിം​സ​യും ന​ശീ​ക​ര​ണ മ​നോ​ഭാ​വ​വും ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും ഈ ​കു​റ്റ​കൃ​ത്യം ഏ​റ്റ​വും വ​ലി​യ ശി​ക്ഷ ത​ന്നെ അ​ർ​ഹി​ക്കു​ന്നു​വെ​ന്നും പൃ​ഥ്വി​രാ​ജ് വ്യ​ക്ത​മാ​ക്കി.

ജെ​.എ​ൻ.​യു​വി​ലെ സം​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​രും ന​ട​ൻ നി​വി​ൻ പോ​ളി​യും നേ​ര​ത്തേ രം​ഗ​ത്തു വ​ന്നി​രു​ന്നു.ജെ.​എ​ൻ.​യു​വി​ലെ അ​ക്ര​മം മൃ​ഗീ​യ​വും പേ​ടി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്നു പ​റ​ഞ്ഞ നി​വി​ൻ, ഇ​ത് ക്രൂ​ര​ത​യു​ടെ അ​ങ്ങേ​യ​റ്റ​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ക്ര​മി​ച്ച​വ​രെ എ​ത്ര​യും വേ​ഗം ശി​ക്ഷി​ക്ക​ണ​മെ​ന്നും ഇ​തി​നെ​തി​രേ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും നി​വി​ൻ കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ജെ.​എ​ൻ.​യു​വി​ൽ​നി​ന്നു​ള്ള മു​ഖ​ങ്ങ​ൾ ഞെ​ട്ടി​ച്ചെ​ന്ന് മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞു. ജെ​.എ​ൻ​.യു രാ​ജ്യ​ത്തി​ന്‍റെ അ​റി​വി​ന്‍റെ അ​ട​യാ​ള​മാ​യി​രു​ന്നു. അ​വി​ടെ പ​ഠി​ച്ച പ​ല​രു​മാ​ണ് ഇ​ന്നും ന​മ്മ​ളെ ന​യി​ക്കു​ന്ന​തും ഭ​രി​ക്കു​ന്ന​തും. അ​വി​ടെ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ കൂ​ടി ചേ​ർ​ന്നു ഇ​രു​ളി​ന്‍റെ മ​റ​വി​ൽ അ​ക്ര​മം ന​ട​ത്തു​ന്നു​വെ​ന്നു പറയുമ്പോള്‍ അ​തി​ലെ രാ​ഷ്ട്രീ​യം എ​ന്താ​യാ​ലും തു​ണ​യ്ക്കാ​നാ​കി​ല്ലെ​ന്നു മ​ഞ്ജു വ്യ​ക്ത​മാ​ക്കി.

0Shares