
കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് വിദ്യാബാലനെ ആയിരുന്നു പിന്നീട് മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യുകയായിരുന്നു. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമുക്കാല്‍ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഏറെക്കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോര്‍ത്തിണക്കിയാണ് കമല്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് കമല്‍ പറയുന്നു.ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തതെന്നും വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടായിരുന്നെന്നും കമല്‍ പറയുന്നു.’വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു.
ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്’- അഴിമുഖത്തിന് നല്കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.
