
ബീജിംഗ്: ചൈനയിലെ പള്ളികളില്‍ വിദേശ സംസ്‌കാരം ആലേഖനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ചൈന. ഇസ്ലാം മതം മതനിരപേക്ഷ ജീവിതത്തില്‍ കടന്നുകയറരുതെന്നും വിദേശ രീതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഇസ്ലാമിക് അസോസിയേഷന്റെ അധ്യക്ഷന്‍ യാങ് ഫാമിങ്ങ് അറിയിച്ചു.

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ചൈന നടപ്പിലാക്കുന്നത്. മതതീവ്രവാദവും ആക്രമണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്നാണ് അധികൃതരുടെ വാദം. ചൈനയിലെ ഇസ്ലാം മതം രാജ്യത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറേണ്ടതുണ്ട്. മതതീവ്രവാദത്തെ അവഗണിച്ചുകൊണ്ട് സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കനുസരിച്ച് വിശ്വാസത്തെ മെച്ചപ്പെടുത്തണമെന്നും മതപരമായ ചടങ്ങുകള്‍, സംസ്‌കാരം, കൊത്തുപണികള്‍ എന്നിവ ചൈനീസ് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും യാങ് ഫാമിങ് വ്യക്തമാക്കി. 20 മില്യണ്‍ മുസ്ലീങ്ങളാണ് ചൈനയില്‍ ഉള്ളത്.
