വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോലിസ്; കസ്റ്റഡിയിലെടുത്ത കോവളത്തെ പുരുഷ ലൈംഗിക തൊഴിലാളിയില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോലിസ്; കസ്റ്റഡിയിലെടുത്ത കോവളത്തെ പുരുഷ ലൈംഗിക തൊഴിലാളിയില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: വിദേശവനിതയായ ലിഗയുടെ കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ ലിഗയ്ക്ക് ലഹരി കലര്‍ന്ന സിഗരറ്റ് നല്‍കി ബോധം കെടുത്തി കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച് ഇയാള്‍ ലിഗയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് ലിഗ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ, കാടുപിടിച്ചുകിടന്നിരുന്ന തുരുത്ത് കഴിഞ്ഞദിവസം പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് കാട് വെട്ടിത്തെളിച്ച് നടത്തിയ തെരച്ചിലില്‍ വള്ളിച്ചെടിയുപയോഗിച്ച് ഉണ്ടാക്കിയ കുരുക്ക് പൊലീസിന് ലഭിച്ചിരുന്നു. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതാകാം ഈ കുരുക്ക് എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയത്തു നിന്ന്് ഒരാളെ പോലിസ് പിടികൂടിയിട്ടുണ്ട്. തിരുവല്ലം കോവളം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതായും പൊലീസ് പറഞ്ഞു. മാര്‍ച്ച് 14 ന് ഓട്ടോറിക്ഷയില്‍ ബീച്ചില്‍ വന്നിറങ്ങിയ ലിഗയ്ക്ക് താന്‍ സിഗരറ്റ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ എങ്ങോട്ടാണ് പോയതെന്ന് തനിക്കറിയില്ലെന്നും പിടിയിലായ പ്രതി പറഞ്ഞു.

ഇതിനുമുമ്പ് ചില ഹോട്ടലുകളില്‍ വിദേശീയരെ ഉപദ്രവിച്ച കേസുകളില്‍ പ്രതിയാണ് കസ്റ്റഡിയിലുള്ളയാള്‍. മാത്രമല്ല ലിഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശം പുരുഷ ലൈംഗിക തൊഴിലാളികളുടെ സ്ഥിരം കേന്ദ്രമാണെന്നും ഇയാളെ അവിടെ കാണാറുണ്ടെന്നും പ്രദേശവാസികള്‍ പൊലിസിന് വിവരം നല്‍കിയിട്ടുണ്ട്. പീഡനത്തിന്റെ തെളിവുകളൊന്നും പ്രാഥമിക പരിശോധനയില്‍ ലഭിച്ചിരുന്നില്ല. ലൈംഗിക പീഡനത്തിന്റെ തെളിവുകള്‍ കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരിക്കയാണ്. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍, നാല് ഡിവൈഎസ്പിമാര്‍, ആറ് സി.ഐമാര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

0Shares