വിത്യസ്ത മതക്കാര്‍ തമ്മില്‍ കിടക്ക പങ്കിടുന്നു; റിയാലിറ്റി ഷോ ബിഗ് ബോസ് നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing വിത്യസ്ത  മതക്കാര്‍ തമ്മില്‍ കിടക്ക പങ്കിടുന്നു; റിയാലിറ്റി ഷോ ബിഗ് ബോസ് നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് നിരോധിക്കണമെന്നാവശ്യവുമായി ബി.ജെ.പി. വിത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ കിടക്ക പങ്കിടുന്ന പരിപാടിയാണ് ബിഗ് ബോസെന്ന് ബി.ജെ.പി എം.എല്‍.എ കിഷോര്‍ ഗുജ്ജര്‍ ആരോപിച്ചു. നേരത്തെ ആര്‍.എസ്.എസും ഇതിനെതിരെ രംഗത്തുവന്നിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ബിഗ് ബോസിന്‍റെ അവതാരകന്‍.

ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് കിഷോര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് വളരെ മോശമായ കാര്യങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതേയല്ല ഇത്. കുടുംബങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കിഷോര്‍ പറയുന്നു. ഇന്ത്യയുടെ സംസ്‌കാരങ്ങള്‍ക്ക് എതിരെയാണ് ഈ പരിപാടി. ലൈംഗികതയുടെ അതിപ്രസരമാണ് ബിഗ്ബോസില്‍ നടക്കുന്നത്.

പല വിഭാഗത്തിലുള്ളവര്‍ കിടപ്പറയില്‍ പങ്കാളികളെ പോലെ കഴിയുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വശത്ത് രാജ്യത്തിന്‍റെ പ്രശസ്തി മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ അതിന്‍റെ നഷ്ടപ്രതാപം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം പരിപാടികള്‍ നമ്മുടെ സംസ്‌കാരത്തിന് എതിരാണെന്നും കിഷോര്‍ പറഞ്ഞു.

0Shares