ന്യൂഡല്‍ഹി: ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായ ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിന്റെ അടുത്ത മത്സരത്തിന് കളമൊരുങ്ങുന്നു. ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനായി ചൈനയുടെ സുല്‍ഫിക്കര്‍ മെയ്മയ്താലിയെയാണ് വിജേന്ദര്‍ എതിരിടുക. നിലവില്‍, ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ് സുല്‍ഫിക്കര്‍. പ്രൊഫഷണല്‍ ബോക്സിംഗില്‍ തുടര്‍ച്ചയായി ഒമ്പതാം വിജയം ലക്ഷ്യമിട്ടാണ് വിജേന്ദര്‍ ഇക്കുറി ഇടിക്കൂട്ടില്‍ ഇറങ്ങുക. ഏപ്രില്‍ ഒന്നിന് മുംബൈയില്‍ വെച്ചാണ് മത്സരം നടക്കുക.

പ്രൊഫഷണല്‍ ബോക്സിംഗില്‍ തുടര്‍ച്ചയായി ഒമ്പതാം ജയം ലക്ഷ്യമിട്ടാണ് വിജേന്ദര്‍ ഇറങ്ങുക. പ്രൊഫഷണല്‍ ബോക്സിംഗില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം വിജേന്ദര്‍ തോല്‍വി അറിഞ്ഞിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍, മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ ടാന്‍സാനിയന്‍ താരം ഫ്രാന്‍സിസ് ചെക്കയെ കീഴടക്കിയ വിജേന്ദര്‍ സിംഗ് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയിരുന്നു.