വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ല: ഹൈക്കോടതി ജസ്റ്റിസ് പി. ഉബൈദ്.

  • Post category:news
  • Reading time:1 min read
You are currently viewing വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ല: ഹൈക്കോടതി ജസ്റ്റിസ് പി. ഉബൈദ്.

കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. ചാനല്‍ ഇക്കാര്യം തെറ്റിദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യകയായിരുന്നുവെന്നും ജസ്റ്റിസ് പി. ഉബൈദ് പറഞ്ഞു. ബെഞ്ചിലെ മറ്റൊരു കേസുമായി ഇതിനെ ബന്ധപ്പെടുത്തി ചാനലുകളില്‍ നടത്തിയ ചര്‍ച്ച നീതി നിര്‍വഹണത്തിലുള്ള ഇടപെടലും കോടതിയലക്ഷ്യവുമാണെന്നും ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവില്‍ പറയുന്നു.

വിജിലന്‍സിനെതിരായ കേസ് മറ്റൊരു കേസുമായി തുലനം ചെയ്തത് തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കോടതിയെ അവഹേളിച്ചു. ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും അദ്ദേഹം ചോദിച്ചു.

0Shares