ദില്ലി: വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന ആരോപണം വന്‍ വിവാദമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയുമായി കോൺഗ്രസ് രംഗത്ത് വന്നതോടെ അത് പരസ്പ്പര വാക് പോരിന് വഴിവെച്ചു. ജെയ്റ്റ്‌ലി തന്നെ ഈ പ്രസ്താവനകളെ തള്ളിക്കളഞ്ഞെങ്കിലും ഈ വിഷയത്തില്‍ ബി.ജെ.പി ശരിക്കും പ്രതിരോധത്തിലാണ്. അതേസമയം ഇതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. അതിൽ രാഹുൽഗാന്ധിയെ ഉന്നം വെച്ചുകൊണ്ടുള്ള ഒളിയമ്പാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്.
രാഹുലിൻ്റെ ലണ്ടന്‍ യാത്രയും മല്യയുടെ തുറന്നുപറച്ചിലും തമ്മില്‍ ബന്ധമുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇതോടെ മല്യയുടെ വാദങ്ങള്‍ കള്ളമാണെന്നും കോണ്‍ഗ്രസിൻ്റെ സമ്മര്‍ദം കാരണമാണ് ഇത്തരമൊരു ആരോപണം അവര്‍ ഉന്നയിച്ചിരിക്കുന്നതെന്നുമാണ് ബി.ജെ.പി വാദിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരവേ ബി.ജെ.പിയെ കുടുക്കിയിരിക്കുന്ന വിഷയത്തില്‍ നിന്ന് എങ്ങനെയെങ്കില്‍ തലയൂരാനുള്ള ശ്രമങ്ങളാണ് നേതാക്കൾ നടത്തുന്നത്.