വിജയ് തമിഴ്‌നാടിനെ അപമാനിച്ചെന്ന് പ്രചാരണം; ആരോപണങ്ങളെ നിഷേധിച്ചും വിജയിയെ പിന്തുണച്ചും നിര്‍മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് രംഗത്ത്

  • Post category:news
  • Reading time:1 min read
You are currently viewing വിജയ് തമിഴ്‌നാടിനെ അപമാനിച്ചെന്ന് പ്രചാരണം; ആരോപണങ്ങളെ നിഷേധിച്ചും വിജയിയെ പിന്തുണച്ചും നിര്‍മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് രംഗത്ത്

സൂപ്പര്‍ താരം വിജയ് തമിഴ്‌നാടിനെ അപമാനിച്ചെന്ന് പ്രചാരണം. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്തു’ എന്ന ഗാനത്തിന് വിജയ് എഴുന്നേറ്റ് നിന്നില്ലെന്നാണ് ആരോപണം. മറ്റ് താരങ്ങളെല്ലാം എഴുന്നേറ്റ് നിന്നപ്പോള്‍ വിജയ് മാത്രം എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപണം. ഇതിന് തെളിവായി സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ചും വിജയിയെ പിന്തുണച്ചും നിര്‍മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് രംഗത്തെത്തി. വിജയ്‌ക്കെതിരെ കെട്ടിച്ചമച്ച വീഡിയോ ആണിതെന്നും ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗാനത്തിനൊപ്പം വിജയ് എഴുന്നേറ്റുനിന്നിരുന്നു എന്ന് കാണിക്കാന്‍ യഥാര്‍ഥ ദൃശ്യമടങ്ങിയ വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് വിജയ്‌ക്കെതിരായ വിവാദവും. കാവേരി വിഷയത്തില്‍ താരസംഘടനയായ നടികര്‍ സംഘം കഴിഞ്ഞ ദിവസം ഉപവാസം സംഘടിപ്പിച്ചിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, ധനുഷ്, വിവേക് തുടങ്ങിയവര്‍ തമിഴ്‌നാടിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിജയിയെ വിമര്‍ശിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി.

0Shares