വിജയ്‌ യുടെ പുതിയ സിനിമ ‘മാസ്റ്റര്‍’ ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍

  • Post category:news
  • Reading time:1 min read
You are currently viewing വിജയ്‌ യുടെ പുതിയ സിനിമ ‘മാസ്റ്റര്‍’ ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍

നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടതിന് പിന്നാലെ നടന്‍ ലൊക്കേഷനില്‍ തിരിച്ചെത്തുകയായിരുന്നു. ചിത്രം മാസ്റ്ററിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

സ്ഥലത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് മാസ്റ്ററിന്‍റെ ഷൂട്ടിങ്ങ് നടക്കുന്നത്. 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷമാണ് മാസ്റ്റേഴ്‌സ് സിനിമയുടെ ലൊക്കേഷനിലേക്ക് വിജയ് തിരികെ എത്തിയത്. വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മാസ്റ്ററിന്‍റെ ഷൂട്ടിങ്ങിനിടയിലാണ് താരത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

0Shares