വിജയുടെ 62 -ാം ചിത്രം; പുതിയ ഗെറ്റപ്പില്‍ വിജയ്‌; ദളപതി 62ല്‍ നായിക കീര്‍ത്തി സുരേഷ്

  • Post category:news
  • Reading time:1 min read
You are currently viewing വിജയുടെ 62 -ാം ചിത്രം; പുതിയ ഗെറ്റപ്പില്‍ വിജയ്‌; ദളപതി 62ല്‍ നായിക കീര്‍ത്തി സുരേഷ്

ചെന്നൈ: ഇളയ ദളപതി വിജയുടെ 62 -ാം ചിത്രം ദളപതി 62 എന്ന പേരില്‍ പ്രേക്ഷകരില്‍ എത്താന്‍ തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വിജയ് കര്‍ശനമായി താക്കീതു ചെയ്തു. ഇതില്‍ ഒരു പുതിയ ഗെറ്റപ്പിലാണ് വിജയ് അഭിനയിക്കുന്നത്. ഗെറ്റപ്പ് പുറത്തുവരാതിരിക്കാന്‍ ആണ് ഇത്തരമൊരു നിര്‍ദ്ദേശം വെച്ചിരിക്കുന്നത്.

ഷൂട്ടിംഗ് സമയത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നിര്‍ദ്ദേശം തടയും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് വിജയുടെ നായിക. ഇതിലെ ഗാനരംഗങ്ങള്‍ അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്.ചിത്രം ദീപാവലി റിലീസാണ്.

0Shares