
നടന്‍ വിജയ് പ്രതിരോധത്തില്‍, ചോദ്യം ചെയ്യല്‍ 24 മണിക്കൂര്‍ പിന്നിടുന്നു. വിജയ് യുടെ ഭാര്യ സംഗീതയെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. ചെന്നൈ പാനൂരിലെ വസതിയിലാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് വിജയിയെ കസ്റ്റഡിയിലെടുക്കുന്നത്. ഇതിനെതിരെ ആരാധകലോകം തന്നെ രംഗത്തുവന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം നടക്കുന്നു.

തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വായ്പ നല്‍കുന്ന അന്‍മ്പു ചെഴിയന്‍റെ ചെന്നൈയിലേയും മധുരയിലെയും കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 65 കോടി പിടിച്ചെടുത്തിട്ടുണ്ട്.
