വിജയദശമി ദിനത്തില്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

  • Post category:news
  • Reading time:1 min read
You are currently viewing വിജയദശമി ദിനത്തില്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

കൊച്ചി: ദിലീപ്- കാവ്യാ മാധവന്‍  താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഫെയ്‌സ്ബുക്കിലൂടെ ദിലീപ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. 2016-ലായിരുന്നു ദിലീപ്-കാവ്യ മാധവന്‍ വിവാഹം. വിവാഹത്തിന് ശേഷം വലിയ പ്രശ്‌നങ്ങള്‍ ദമ്പതികളെ തേടി എത്തിയെങ്കിലും കാവ്യ മാധാവനും ദിലീപും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് ഔദ്യോഗികമായി പറഞ്ഞത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളെത്തിയിരുന്നു.

0Shares