വിജയത്തിന് പിന്നാലെ വെട്ടിനിരത്തൽ: വികെ പ്രശാന്തിനെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് അവസാന നിമിഷം ഒഴിവാക്കി സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing വിജയത്തിന് പിന്നാലെ വെട്ടിനിരത്തൽ: വികെ പ്രശാന്തിനെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് അവസാന നിമിഷം  ഒഴിവാക്കി സി.പി.എം

വട്ടിയൂര്‍കാവ് വിജയത്തിന് പിന്നാലെ എം.എല്‍.എ വി.കെ പ്രശാന്തിനെ വെട്ടി നിരത്തി പാര്‍ട്ടി. തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍റെ സഹകരണ വാരാഘോഷ പരിപാടിയിലെ ഉദ്ഘാടക സ്ഥാനത്ത് നിന്നാണ് അവസാന നിമിഷം വി.കെ പ്രശാന്തിനെ ഒഴിവാക്കിയത്. വി.കെ പ്രശാന്തിന് പകരം കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനെയാണ് താലൂക്ക് തല ഉദ്ഘാടനത്തിനായി എത്തിച്ചത്.

സി.പി.എം ആധിപത്യമുള്ള സഹകരണ യൂണിയനില്‍ ഉദ്ഘാടന സ്ഥാനത്ത് നിന്ന് അവസാന നിമിഷം ഉദ്ഘാടകനെ മാറ്റിയതിന് പിന്നില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടല്‍ ഉണ്ടായെന്നാണ് ആരോപണം. ഉദ്ഘാടകന്‍ മാറിയ സാഹചര്യത്തില്‍ ആദ്യമിറക്കിയ നോട്ടീസ് അടക്കം സംഘാടകര്‍ മാറ്റി ഇറക്കിയിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വകുപ്പിലാണ് എം.എല്‍.എക്കെതിരായ വെട്ടിനിരത്തല്‍ എന്നതും ശ്രദ്ധേയമാണ്. അതേ സമയം വി.കെ പ്രശാന്തിന് മണ്ഡല പര്യടനത്തിന്‍റെ തിരക്കായതിനാലാണ് അവസാന നിമിഷം ഉദ്ഘാടകനെ മാറ്റിയതെന്നാണ് സംഘാടകരുടെ വിശദീകരണം.

0Shares